ന്യൂ ഇന്നിംഗ്സ്

ന്യൂ ഇന്നിംഗ്സ് എന്നത് വര്ഷങ്ങളോളം പ്രവൃത്തിപരിചയമുള്ള കേരളത്തിലെ മുതിർന്ന പൗരന്മാരുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും, അവരുടെ ദീർഘകാലത്തെ തൊഴിൽപരമായ വൈദഗ്ധ്യവും അനുഭവസമ്പത്തും ഉപയോഗിച്ച് നൂതനമായ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്ത ഒരു ബൃഹത്തായ പദ്ധതിയാണ്.

ലോകമെമ്പാടുമുള്ള ശ്രദ്ധേയമായ ബിസിനസ് സംരംഭങ്ങളുടെ വളർച്ചയുടെ ചരിത്രം പരിശോധിക്കുമ്പോൾ, പല പ്രഗത്ഭരായ വ്യവസായികളും അവരുടെ ഔദ്യോഗിക ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലാണ് അഭൂതപൂർവമായ വിജയം കൈവരിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും. ഈ സുപ്രധാനമായ വസ്തുതയെ ആഴത്തിൽ പഠിച്ചതിന് ശേഷമാണ് ന്യൂ ഇന്നിംഗ്സ് എന്ന ഈ സംരംഭകത്വ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിിരിക്കുന്നത്.

ന്യൂ ഇന്നിംഗ്സ്

കേരളത്തിൽ നിന്നും വിരമിച്ച പരിചയസമ്പന്നരായ പ്രൊഫഷണലുകൾ അവരുടെ അറിവും വൈദഗ്ധ്യവും ഉപയോഗിക്കാതെ വീട്ടിൽ വെറുതെ ഇരിക്കുന്നത് സംസ്ഥാനത്തിന്റെ വികസന സാധ്യതകളെ പാഴാക്കലാണ്. വർഷങ്ങളുടെ പ്രവർത്തനപരിചയത്തിലൂടെ അവർ നേടിയ അറിവും കഴിവും പുതിയ തലമുറയിലെ യുവ സംരംഭകർക്ക് ഒരു അമൂല്യമായ മാർഗ്ഗദർശകവും പ്രചോദനവുമായി മാറും. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വിരമിച്ച ജീവിതം നയിക്കുന്ന മുതിർന്ന പൗരന്മാരെ കേരളത്തിന്റെ സാമ്പത്തിക വികസന പ്രക്രിയയിൽ സജീവമായി പങ്കാളികളാക്കുക എന്നതാണ്. ഇത് തലമുറകൾ തമ്മിലുള്ള ഒരു വിജ്ഞാന കൈമാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യും.

വിവിധ മേഖലകളിൽ വിരമിച്ചവരുടെ അറിവും പരിചയവും അവർക്ക് സ്വയം സംരംഭകരാകുവാനും അതുപോലെ പുതിയ സ്റ്റാർട്ടപ്പുകൾക്ക് വളരാൻ വലിയ സഹായവുമായി ഇരിക്കും. വിരമിച്ച ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും അറിവും പരിചയവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് അമൂല്യമാണ്. വിവിധ മേഖലകളിൽ ഇവർക്ക് നൽകാൻ കഴിയുന്ന ചില സംഭാവനകൾ താഴെ കൊടുക്കുന്നു:

ബഹിരാകാശ രംഗം

ISRO, VSSC എന്നീിടങ്ങളിൽ പ്രവർത്തിച്ചവർക്ക് ചെറു ഉപഗ്രഹങ്ങൾ, ഡ്രോൺ സാങ്കേതികവിദ്യ, ഭൂപരീക്ഷണ ഡാറ്റാ വിശകലനം എന്നിവയിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കാനാകും.

ഇലക്ട്രോണിക്സ്, AI, റോബോട്ടിക്സ്

DRDO, CDAC പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ളവർക്ക് സ്മാർട്ട് ഉപകരണങ്ങൾ, ഓട്ടോമേഷൻ, വയോജന സഹായി റോബോട്ടുകൾ എന്നിവ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് മാർഗനിർദ്ദേശം നൽകാം.

വൈദ്യുതി മേഖല

KSEBയിലെ മുൻ എഞ്ചിനീയർമാർക്ക് സ്മാർട്ട് മീറ്ററിംഗ്, സൗരോർജ്ജം, ചെറിയ പവർ ഗ്രിഡുകൾ തുടങ്ങിയ സംരംഭങ്ങൾക്കു ഉപദേശം നൽകാൻ കഴിയും.

ഇലക്ട്രിക് വാഹനങ്ങളും ബാറ്ററി സാങ്കേതികവിദ്യയും

ഈ രംഗത്തെ വിദഗ്ധർക്ക് ബാറ്ററി മാനേജ്മെന്റ്, ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയവയിൽ അവരുടെ അറിവ് പങ്കുവെക്കാം.

ബാങ്കിംഗ്

മുൻ ബാങ്ക് ജീവനക്കാർക്ക് ഫിനാൻഷ്യൽ ടെക്നോളജി, ഗ്രാമീണ വായ്പാ സംവിധാനങ്ങൾ എന്നിവയിൽ സ്റ്റാർട്ടപ്പുകൾക്ക് ഉപദേശം നൽകാനാകും.

വിദ്യാഭ്യസം

കോളജ് അദ്ധ്യാപകരും ഗവേഷകരും വിദ്യാഭ്യാസ സാങ്കേതികവിദ്യ, ഓൺലൈൻ പഠന സംവിധാനങ്ങൾ, വിദ്യാർത്ഥികളുടെ കഴിവുകൾ തിരിച്ചറിയുന്ന AI സംവിധാനങ്ങൾ എന്നിവയിൽ സ്റ്റാർട്ടപ്പുകൾക്ക് മുതൽക്കൂട്ടാകും.

* Not limited to the above sectors.

പദ്ധതിയുടെ ലക്ഷ്യങ്ങൾ

ഇംപാക്റ്റ്

  • 1000-ത്തിലധികം വിരമിച്ച പ്രൊഫഷണലുകൾ സജീവ മെന്റർമാരും ഉപദേശകരുമായി പ്രവർത്തിക്കും.
  • 100-ത്തിലധികം സ്റ്റാർട്ടപ്പുകൾ മുതിർന്ന പൗരന്മാർ നയിക്കുകയോ, അവരുടെ സഹകരണത്തോടെ പ്രവർത്തിക്കുകയോ ചെയ്യും.
  • സ്റ്റാർട്ടപ്പുകൾക്ക് വൈദഗ്ദ്ധ്യം കൈമാറ്റംചെയ്യപ്പെടും, വിശ്വാസ്യത വർദ്ധിക്കും , വിപണി പ്രവേശനത്തിന് സൗകര്യമൊരുങ്ങും .

ഈ പദ്ധതി ഒരു വിജയകരമായ സംരംഭമായി വളർത്തെടുക്കാൻ സാധിച്ചാൽ, ഇത് മറ്റ് സംസ്ഥാനങ്ങൾക്കും ഒരു മാതൃകയായിക്കും. മുതിർന്ന പൗരന്മാരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഇത് ഒരു വലിയ കാൽവയ്പ്പായിരിക്കും. കാലക്രമേണ ഈ പദ്ധതി കൂടുതൽ വിപുലീകരിക്കാനും കൂടുതൽ മുതിർന്ന പൗരന്മാരെ ഇതിൽ പങ്കാളികളാക്കാനും ലക്ഷ്യമിടുന്നു

Copyright © 2025 | Kerala Startup Mission